കൊച്ചി: കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇന്ന്
പുലര്‍ച്ചെ വരെ നീണ്ടു. ബോയ്‌സ് ഹോസ്റ്റലില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മൂന്ന് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. പോലീസിനെ കണ്ടതോടെ മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.
പരിശോധനയില്‍ കണ്ടെടുത്ത കഞ്ചാവ് ഹോളി ആഘോഷത്തിനായി എത്തിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. പിടികൂടിയ കഞ്ചാവ് രണ്ട് കിലോയിലധികം വരും. ഹോളി ആഘോഷങ്ങള്‍ക്കായി ഹോസ്റ്റലിനുള്ളില്‍ ലഹരി സൂക്ഷിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. അളവുതൂക്ക ഉപകരണം ഉപയോഗിച്ച് കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കുന്നതിനിടെയായിരുന്നു പോലീസ് എത്തിയത്.
പോലീസിന്റെയും ഡാന്‍സാഫിന്റെയും സംയുക്ത പരിശോധനയിലാണ്
കഞ്ചാവ് ശേഖരം പിടികൂടിയത്. മദ്യവും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തിട്ടുണ്ട്.
കസ്റ്റഡിയിലായ മൂന്ന് പേര്‍ കളമശേരി പോലീസ് സ്റ്റേഷനിലാണുള്ളത്. കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്.
ഓടി രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കഞ്ചാവ് എത്തിച്ച് നല്‍കിയത് ആരെന്ന് കണ്ടെത്താനും അന്വേഷണം ആരംഭിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഹോസ്റ്റലില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കും. തൃക്കാക്കര എസിപിയുടേയും നാര്‍ക്കോട്ടിക് സെല്‍ വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.