വടകര: ജല അതോറിറ്റി വടകര, പുറമേരി സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വാട്ടര്‍ ചാര്‍ജ് കുടിശ്ശികയെ തുടര്‍ന്ന് കണക്ഷന് വിച്ഛേദിക്കപ്പെട്ട് ജപ്തി നടപടികള്‍ നേരിടുന്ന ഉപഭോക്താക്കള്‍ക്കായി റവന്യൂ റിക്കവറി അദാലത്ത് നടത്തുന്നു. 20 ന് രാവിലെ 10.30 മുതല്‍ വടകര സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടക്കുമെന്ന് ജലഅതോറിറ്റി വടകര അസി. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.