വള്ളിയാട്: ശ്രീ പെരുവശ്ശേരി ഭഗവതി ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രധാനചടങ്ങായ
ശിലാന്യാസം നാളെ (വെള്ളി) പകല്‍11.7 നും 11.20നുമിടയില്‍ നടക്കും. ശ്രീകോവിലില്‍ സ്ഥാപിക്കുന്ന കുംഭങ്ങളില്‍ സ്വര്‍ണം, വെള്ളി തുടങ്ങിയവ ഭക്തര്‍ക്ക് സമര്‍പ്പിക്കാം. ബാലാലയ പ്രതിഷ്ഠക്കു ശേഷം ക്ഷേത്രം പൊളിച്ചു. ഏപ്രില്‍ 11 ന് കട്ടിളവെപ്പും മെയ് രണ്ടിന് നവഖണ്ഡം സ്ഥാപിക്കലും നടക്കും.
65 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുനരുദ്ധാരണത്തിന്റെ മേല്‍നോട്ടം വേഴപ്പറമ്പ്മന ചിത്രഭാനു നമ്പൂതിരിപ്പാടാണ്. പ്രതിഷ്ഠാ ബിംബ നിര്‍മാണം ശില്പി പയ്യന്നൂര്‍ പ്രശാന്ത് ചെറുതാഴം നടത്തുന്നു. ബാലകൃഷ്ണന് ആചാരി പുത്തഞ്ചേരിയുടെ കാര്‍മികത്വത്തില്‍ ശ്രീകോവില്‍ പടവ് കല്ലുകള്‍, സോപാനം, ഓവ്, നവഖണ്ഡം, കട്ടിള,
എന്നിവ തയ്യാറാക്കിയിട്ടുണ്ട്. മനോജന്. പി.കെ.പ്രസിഡന്റും. ഗിരീഷ് സെക്രട്ടറിയും സി.പി. ബാലന് ട്രഷററുമായ കമ്മറ്റിയാണ് പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കുന്നത്.