വടകര: മോഡലിങ്ങ് രംഗത്തുള്ള യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇന്‍സ്റ്റാഗ്രാം ഐഡി നിര്‍മിച്ച
യുവാവിനെ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് സ്വദേശി പുത്തന്‍ വീട്ടില്‍ മെല്വിന് വിന്‍സെന്റിനെയാണ് സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ സി.ആര്.രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അശ്ലീല മെസേജുകളും കമന്റുകളും പോസ്റ്റ് ചെയ്തതിനു പുറമെ പരാതിക്കാരിയുടെ ഫോട്ടോ ഉപയോഗിച്ചുണ്ടാക്കിയ അശ്ലീല ഇന്‍സ്റ്റഗ്രാം ഐഡി ഉപയോഗിച്ച്
സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മെസേജ് അയക്കുകയും ചെയ്തിരുന്നു.
എസ്സിപിഒമാരായ ലീനീഷ് കുമാര്‍, ഷഫീര്‍ എം.പി, സിപിഒമാരായ ദീപക് സുന്ദരന്‍, വിപിന്‍, ലിംന എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.