കായക്കൊടി: മലയാളികളുടെ അനാരോഗ്യകരമായ ഭക്ഷണ ശീലവും ജീവിതശൈലിയും രോഗാതുരമായ ഒരു ജനതയെ സൃഷ്ടിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ്. കായക്കൊടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയില്‍
നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം തളീക്കര മാങ്ങോട്ട് വയലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ഭക്ഷണ സംസ്കാരം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവ ഇന്ന് മലയാളികള്‍ക്കിടയില്‍ വ്യാപകമായിരിക്കുന്നു. ഇത് രോഗാതുരമായ ഒരു ജനതയെ സൃഷ്ടിക്കും എന്നുള്ളതുകൊണ്ട് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. വിഷവും മായവും
കലര്‍ന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ നിന്ന് മലയാളി പിന്തിരിയേണ്ടതുണ്ട്.
‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട കൃഷിക്കൂട്ടങ്ങളുടെയും കര്ഷകോല്പാദക സംഘങ്ങളുടെയും നേതൃത്വത്തില്‍ സമഗ്ര കാര്‍ഷിക വികസനത്തിനായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂടെ നാം ഇന്ന് പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയോട് അടുക്കുകയാണ്.
വിവിധ പദ്ധതികളിലൂടെ ഓരോ പ്രദേശത്തെയും തരിശുനിലങ്ങള്‍ വിളകള്‍ ഇറക്കി ഹരിതാഭമാക്കാന്‍ സാധിക്കും. പഴം, പച്ചക്കറി മറ്റ് ധാന്യ നാണ്യവിളകള്‍ എന്നിവ ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു അനുയോജ്യമായ ആവാസവ്യവസ്ഥയാണ് നമുക്കുള്ളത്. പച്ചക്കറി, പഴം, കിഴങ്ങുവര്‍ഗ്ഗവിളകള്‍ എന്നിവയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കേരളത്തിന് കഴിയുമെന്നും മന്ത്രി
കൂട്ടിച്ചേര്‍ത്തു. ഇ.കെ വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷമീന കെ.കെ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ല കൃഷി ഓഫീസര്‍ സപ്ന എസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ രൂപ നാരായണന്, അജയ് അലക്സ്, കുന്നുമ്മല്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നൗഷാദ് കെ.ഇ എന്നിവര്‍ സംസാരിച്ചു. കര്‍ഷക പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജില്‍ ഒ.പി സ്വാഗതവും കൃഷി ഓഫീസര്‍ ശ്രീഷ എം നന്ദിയും പറഞ്ഞു.