കൊയിലാണ്ടി: കഠിനമായ ചൂടില്‍ എരിപൊരി കണ്ട മനസിനും ശരീരത്തിനും ആശ്വാസം പകര്‍ന്ന് വേനല്‍ മഴ വീശിയെത്തി. ജില്ലയില്‍ ഉച്ചപിന്നിട്ടതോടെ മഴയുടെ വരവായിരുന്നു. അരൂര്‍ ഉള്‍പെടെ നാദാപുരം മേഖലയിലാണ് ആദ്യം പെയ്തതെങ്കില്‍
പിന്നീട് കൊയിലാണ്ടിയിലും പരിസരത്തും മഴ തിമിര്‍ത്ത് പെയ്തു.
കൊയിലാണ്ടിയില്‍ ബുധനാഴ്ച വൈകീട്ട് പെയ്ത മഴയില്‍ നാടും നഗരവും കുളിരണിഞ്ഞു. ഇടിമിന്നലോടെയായിരുന്നു മഴ ചീറിപ്പെയ്തത്. ജില്ലയിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്തമഴ ലഭിച്ചിരുന്നെങ്കിലും കൊയിലാണ്ടിയില്‍ വേനല്‍മഴ കിട്ടിയിരുന്നില്ല. വൈകീട്ട് 5.40 ഓടെ പെയ്ത മഴ ഏറെ നേരം നീണ്ടു നിന്നു. റോഡില്‍ വെള്ളം കുത്തിയൊലിക്കുന്ന രീതിയില്‍ തന്നെ മഴ പെയ്തു. കുടയെടുക്കാത്തവരും കോട്ടില്ലാതെ വന്ന ബൈക്ക് യാത്രക്കാരും വലഞ്ഞു. പല താഴ്ന്ന സ്ഥലങ്ങളും മുട്ടുവരെ വെള്ളത്തിലായ സ്ഥിതിയായിരുന്നു. ശക്തമായ കാറ്റില്‍
കാപ്പാട് തൂവപ്പാറയില്‍ തെങ്ങ് കടപുഴകി.
വടകര ടൗണിലും കുത്തിയൊലിച്ച മഴയായിരുന്നു. ദേശീയപാതയുടെ നിര്‍മാണപ്രവൃത്തിക്ക് മഴ വില്ലനായി. കുറുമ്പൊയില്‍, ചെമ്മരത്തൂര്‍, കോട്ടപ്പള്ളി, ആയഞ്ചേരി, കീഴല്‍, മണിയൂര്‍, ചോറോട്, ഒഞ്ചിയം, അഴിയൂര്‍ എന്നിങ്ങനെ പലയിടങ്ങളിലുമായി പെയ്ത മഴ പിന്നീട് പരക്കെ പെയ്യുന്നതാണ് കണ്ടത്. ചൂടേറ്റ് തളര്‍ന്ന ശരീരങ്ങള്‍ക്ക് തികഞ്ഞ ആശ്വാസമാണ് മഴ സമ്മാനിച്ചത്. അടുത്ത ദിവസങ്ങളിലും ഇതുപോലെ മഴ കിട്ടിയിരുന്നെങ്കില്‍ നന്നായി ഉറങ്ങാമെന്നാണ് ഏവരുടെയും അഭിപ്രായം.

– സുധീർ കൊരയങ്ങാട്