കുറ്റ്യാടി: ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് കക്കട്ട് ടൗണില്‍ ഗൃഹനാഥനെ വെട്ടി പരിക്കേല്പിച്ച കേസില്‍ ഒരാളെ
പോലീസ് അറസ്റ്റ് ചെയ്തു. കക്കട്ടില്‍ പുത്തന്‍പുരയില്‍ ലിനീഷ് കുമാറിനെയാണ് (42) കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തത്. മധുകുന്ന് പുന്നൂപറമ്പത്ത് ഗംഗാധരനെയാണ് (65) വെട്ടി പരിക്കേല്പിച്ചത്. സിഐ എ.പി.കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലിനീഷ് കുമാര്‍ പിടിയിലാകുന്നത്. അക്രമികളെ
കുറിച്ച് സൂചനയൊന്നും ആദ്യഘട്ടത്തിലുണ്ടായിരുന്നില്ല.
പരിസരത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സൂചന ലഭിച്ചത്. കടലാസില്‍ പൊതിഞ്ഞ ആയുധം മഴക്കോട്ടില്‍ ഒളിപ്പിച്ചാണ് എത്തിയത്. ഫുട്പാത്തില്‍
നില്‍ക്കുകയായിരുന്ന ഗംഗാധരന്റെ കാലിനും പിന്നീട് കൈക്കും വെട്ടിയ ശേഷം ഓടിപ്പോകുന്നത് സിസിടിവിയില്‍ കാണാം. പൂര്‍വവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് നല്കുന്ന സൂചന.

പരിസരത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സൂചന ലഭിച്ചത്. കടലാസില്‍ പൊതിഞ്ഞ ആയുധം മഴക്കോട്ടില്‍ ഒളിപ്പിച്ചാണ് എത്തിയത്. ഫുട്പാത്തില്‍