വടകര: സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗവും വടകര ഏരിയ സെക്രട്ടറിയും നഗരസഭ ചെയര്‍മാനുമായിരുന്ന
കെ.ശങ്കരക്കുറുപ്പിന്റ 21-ാമത് ചരമ വാര്‍ഷിക ദിനാചരണം നടത്തി. രാവിലെ പ്രകടനവും പതാക ഉയര്‍ത്തലും വീട്ടു വളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പുഷ്പചക്ര സമര്‍പ്പണവും നടന്നു. ഏരിയ സെക്രട്ടറി ടി പി ഗോപാലന് സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി
എം മഹബൂബ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ടി പി ഗോപാലന് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ഭാസ്കരന്, കെ പുഷ്പജ, കെ പി ബിന്ദു എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി പി കെ ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു.

