പയ്യോളി: ലഹരി വിപത്തിനെതിരെ സനാതനം പയ്യോളിയുടെ ആഭിമുഖ്യത്തില്‍ പയ്യോളിയില്‍ ജനജാഗ്രതാ
സദസ് സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി ബിജെപി ജില്ലാകമ്മിറ്റി അംഗം കെ.പി.മോഹനന് ഉദ്ഘാടനം ചെയ്തു. സഹദേവന് അധ്യക്ഷത വഹിച്ചു. ഗായത്രി നങ്ങാരടി മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരന് ഇബ്രാഹിം തിക്കോടി, മദ്യവര്‍ജന സമിതി പ്രവര്ത്തകന് നിസാര്‍ കാളംകുളം, ജി.എന്‍.ഉഷാ നന്ദിനി, ബാബു നങ്ങാരടി (ബാലഗോകുലം) എന്നിവര്‍ സംസാരിച്ചു. ബാബു വടക്കെയില്‍ സ്വാഗതവും സനാതനം സമിതി പ്രസിഡന്റ് കെ.പി.റാണാ പ്രതാപ് നന്ദിയും പറഞ്ഞു. ലഹരി മാഫിയക്കെതിരെ ശക്തമായ
സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംഘടന മുന്നറിയിപ്പു നല്കി.

