അഴിയൂര്‍: വടകര ബ്ലോക്ക് പഞ്ചായത്ത് ചോമ്പാല മിനി സ്റ്റേഡിയത്തില്‍ മെയ് മൂന്ന് മുതല്‍ പതിനൊന്ന് വരെ
നടത്തുന്ന കടത്തനാട്ടങ്കത്തിന് സംഘാടകസമിതി ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്ത്തനനം തുടങ്ങി. സംസ്ഥാന സാംസ്കാരിക, വിനോദസഞ്ചര വകുപ്പുകള്‍, ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറി, കേരള ഫോക്ലോര് അക്കാദമി, കുടുംബശ്രീ മിഷന് എന്നിവയുടെ സഹകരണത്തോടെയാണ് കടത്തനാട്ടങ്കം സംഘടിപ്പിക്കുന്നത്. അന്യംനിന്നുപോകുന്ന കടത്തനാടിന്റെ കളരി പെരുമയെ നിലനിര്‍ത്തുകയും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ സാംസ്കാരിക ഉത്സവത്തിലൂടെ ബ്ലോക്ക്
പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിവിധ കലാപരിപാടികളും നാടന്‍ കലകളും അരങ്ങേറും.
ഗവണ്മെന്റിനെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന സ്റ്റാളുകളും പുസ്തകോത്സവം, ഭക്ഷ്യമേള, കാര്‍ഷിക മേള തുടങ്ങിയവയും മേളയുടെ ഭാഗമാകും.
സംഘാടകസമിതി ഓഫീസ് പ്രശസ്ത ഗായകനും പ്രഭാഷകനുമായ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് കലാകാരന് താജുദ്ദീന് വടകര മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി കെ സന്തോഷ് കുമാര്‍, മുഹമ്മദ് ഗുരുക്കള്‍, പി.ശ്രീധരന്, പി.പി.രാജന്, പ്രദീപ്
ചോമ്പാല,, ബാബു പറമ്പത്ത്, ജനറല്‍ കണ്‍വീനര്‍ കെ എം സത്യന്, ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ വി മധുസൂദനന്, കെ പി സൗമ്യ, ശ്യാമള കൃഷ്ണാര്‍പിതം, ദീപു രാജു തുടങ്ങിയവര്‍ സംസാരിച്ചു.