വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ക്കെതിരെ വാര്‍ത്താ മാധ്യമങ്ങളിലൂടെയും സാമൂഹ്യ
മാധ്യമങ്ങളിലൂടെയും വ്യാജ വാര്‍ത്തകള്‍ നല്കി വ്യക്തിഹത്യ നടത്തുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്യുന്നതായി കേരള എന്‍ജിഒ സംഘ് വടകര ബ്രാഞ്ച് കമ്മിറ്റി കുറ്റപ്പെടുത്തി. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ബ്രാഞ്ച് സെക്രട്ടറി കെ.പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സില്‍ അംഗം രഘുനാഥ്, ട്രഷറര്‍ ശ്രീജിത്ത് കുനിയില്‍, ജോയിന്റ് സെക്രട്ടറി ഷൈജു.പി എന്നിവര്‍ സംസാരിച്ചു.
