നാദാപുരം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് തൂണേരി ബ്ലോക്കിന്റെ നേതൃത്വത്തില്‍ യൂണിയന് മുന്‍ സംസ്ഥാന സെക്രട്ടറി കെ കരുണാകരന് അടിയോടി അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. തൂണേരി പെന്ഷന്
ഭവനില്‍ ബ്ലോക്ക് പ്രസിഡന്റ് പി കരുണാകര കുറുപ്പ് അനാഛാദനം നിര്‍ഹവിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ ദാമു, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.രമണി, എം.പി സഹദേവന്, ബ്ലോക്ക് സെക്രട്ടറി കെ ഹേമചന്ദ്രന്, ടി.കെ രാഘവന്, എം.കെ രാധ, ടി അബ്ദുറഹ്മാന്, പി.വി വിജയകുമാര്‍, ടി രാജന്, വി രാജലക്ഷ്മി, വാസു പുതിയോട്ടില്‍, പി ലക്ഷ്മി, ടി പീതാംബരന്, പി.കെ സുജാത എന്നിവര്‍ സംസാരിച്ചു.

