വില്യാപ്പള്ളി: വടകര എംഇഎസ് കോളേജ് നേതൃത്വത്തില്‍ ദ്വിദിന ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങി. കോളേജ് സെക്രട്ടറി വരയാലില്‍ മൊയ്തു ഹാജി നയിക്കുന്ന ക്യാമ്പയിന്‍ ഇന്ന് വില്യാപ്പള്ളിയില്‍ ഡോ.കെ.കെ.ഖാദര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വടകര അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം
സോമശേഖരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.വി.കെ. ജമാല്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മുസ്ബിന്‍, പ്രിന്‍സിപ്പാള്‍ പ്രൊ.ഇ.കെ.അഹമ്മദ്, യു പത്മകുമാര്‍, ആര്‍ ഫൈസല്‍, കുഞ്ഞമ്മദ്, കോറോത്ത് നവാസ് തുടങ്ങിയവര്‍ സംസാരിച്ചു. വടകര താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളോടെ ഇന്നും നാളെയുമായാണ് ബോധവല്‍ക്കരണം ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ‘അരുത് മക്കളെ അരുത് ‘എന്ന പ്രമേയം ആസ്പദമാക്കിയുള്ള ക്യാമ്പയിന്‍ ഏവരേയും ആകര്‍ഷിക്കുകയാണ്. സമാപനം ബുധനാഴ്ച കുറ്റ്യാടിയില്‍ നടക്കും.

