വളയം: സിപിഎം ഏരിയാ സെക്രട്ടറിയുടെ വാക്കിന് പുല്ല് വില കല്പിച്ച് ഖനന മാഫിയ പാര്‍ട്ടി ഗ്രാമമായ ഇരുന്നിലാട് കുന്നില്‍ പ്രവൃത്തി തുടങ്ങി. തിങ്കളാഴ്ച സിപിഎം നേതൃത്വത്തില്‍ നെല്ലിക്കാപ്പറമ്പില്‍ ജനകീയ കണ്വന്ഷന് ചേര്‍ന്നിരുന്നു. ഈ കണ്‍വന്‍ഷനില്‍, ഇരുന്നിലാട് കുന്നില്‍ യതൊരു വിധ ഖനന പ്രവര്‍ത്തനങ്ങളും

അനുവദിക്കില്ലെന്ന് നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തു. യോഗം ഉദ്ഘാടനം ചെയ്ത സിപിഎം നാദാപുരം ഏരിയാ സെക്രട്ടറി എ.മോഹന്‍ദാസ് പ്രദേശം സന്ദര്‍ശിച്ച് ഖനനം അനവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് മടങ്ങിയത്. സിപിഎം നേതൃത്വം നയം വ്യക്തമാക്കി മണിക്കൂറുകള്‍ക്കകമാണ് പൊതുമരാമത്ത് കരാറുകാരന് കൂടിയായ കോഴിക്കോട് സ്വദേശിയുടെ നേതൃത്വത്തില്‍ സിപിഎം തീരുമാനത്തെ വെല്ലുവിളിച്ച് പാര്‍ട്ടി ഗ്രാമത്തില്‍ ഖനന പ്രവര്‍ത്തനം തുടങ്ങിയത്.
ഗുരുതര പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന കുന്നിന് മുകളില്‍ ചെങ്കല്‍ ഖനനം നടത്താന്‍ ഹൈക്കോടതി

ഉത്തരവുമായി വന്‍ പോലീസ് സന്നാഹത്തോടെയാണ് ഇന്നുരാവിലെ ഖനനസംഘം എത്തിയത്. പോലീസും സ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞ് സ്ത്രികളടക്കമുള്ള നൂറോളം പേര്ഖനന നീക്കം തടയാനെത്തി. പോലീസ് ഇവരെ തടഞ്ഞതോടെ സംഘര്‍ഷമുടലെടുത്തു. ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷം പോലീസ് നാട്ടുകാരെ ബലം പ്രയോഗിച്ച് മാറ്റി.
സ്വകാര്യ വ്യക്തിയുടെ മതില് പൊളിച്ചാണ് ഖനന സ്ഥലത്തേക്ക് യന്ത്രസാമഗ്രികള്‍ എത്തിച്ചത്. നേരത്തെ ആയുര്‍വേദ കോളജ് തുടങ്ങാനെന്ന പേരില്‍ സമീപിച്ചപ്പോള്‍ പ്രദേശവാസി തന്റ സ്ഥലം താത്ക്കാലികമായി

വാഹനങ്ങള്‍ കയറാന്‍ വിട്ടുനല്‍കിയിരുന്നു. പിന്നീട് ഖനനത്തിനുള്ള ഒരുക്കമാണ് നടക്കുന്നതെന്നറിഞ്ഞ ഉടമ സ്ഥലം അതിര് കെട്ടി സംരക്ഷിക്കുകയുണ്ടായി. ഉടമ കെട്ടിയ മതിലാണ് പോലീസ് സാന്നിധ്യത്തില്‍ ഇന്ന് രാവിലെ പൊളിച്ച് നീക്കിയത്. സ്ഥലമുടമ രേഖകള്‍ കാണിച്ചെങ്കിലും പോലീസ് മുഖവിലക്കെടുത്തില്ലെന്ന ആരോപണമുണ്ട്. നിലവില്‍ പഞ്ചായത്തിന്റെയോ റവന്യൂ വകുപ്പിന്റെയോ രേഖകളില്‍ ഇവിടെ റോഡില്ല. ഇതിനിടെയാണ് കോടതി ഉത്തരവിന്റെ മറപറ്റി ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലമുടമ കെട്ടിയ മതില് ഇടിച്ച് നിരത്തി റോഡാക്കിയിരിക്കുന്നത്.
