
ഒഞ്ചിയം പഞ്ചായത്തിലെ കുടംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ സ്ഥിരം ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുക, നാദാപുരം റോഡിലും മുക്കാളിയിലും ട്രെയിനുകള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന സ്റ്റോപ്പ്

ജില്ലാ നിര്‍വാഹക സമിതി അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. ഒ.ദേവരാജ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ആര്.സത്യന്, എന്‍.എം.ബിജു, രാധാകൃഷ്ണന്, പി.കെ.സതീശന്, പി.സജീവന്, കെ.ജയപ്രകാശ്, സന്തോഷ് കുമാര്‍, ഉത്തമന്, അശോകന് കക്കാട്ട്, കുമാരന് മടപ്പള്ളി എന്നിവര്‍ സംസാരിച്ചു. ബാബു കക്കാട്ട് രക്തസാക്ഷി പ്രമേയവും കെ.പി.രമേശന് അനുശോചന പ്രമേയവും ലോക്കല്‍ സെക്രട്ടറി വി.പി.രാഘവന് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോണ്‍ കലോത്സവത്തില്‍ കവിത രചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച അനിവേദ എ.ആറിനും സംസ്ഥാന ഹയര്‍ സെക്കന്ററി ഗണിത ശാസ്ത്രോത്സവത്തില്‍ പ്രൊജക്റ്റില്‍ എ.പ്ലസ് നേടിയ നിഹാര.കെ.കെ.യ്ക്കും ജില്ല കമ്മിറ്റി അംഗം ആര്. സത്യന് ഉപഹാരം നല്കി അനുമോദിച്ചു. ലോക്കല്‍ സെക്രട്ടറിയായി കെ.രജിത് കുമാറിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി അഡ്വ. ദേവരാജിനെയും തെരഞ്ഞെടുത്തു.