നാദാപുരം: ലഹരി വ്യാപനത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കല്ലാച്ചിയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന് പാറക്കടവ് ഉദ്ഘാടനം ചെയ്തു. മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ
സുമിത അധ്യക്ഷത വഹിച്ചു. വി.കെ ബാലാമണി, സുധ സത്യന്, അഖില മര്യാട്ട്, ലിഷ കുഞ്ഞിപ്പുരയില്‍, രജില നിഷ കിഴക്കും കരമ്മല്, ഉഷ അരവിന്ദ്, അനില കൊക്കണി, രാഖി കല്ലുനിര, വി.കെ മഞ്ജു, അഡ്വ. എന്‍.പി ശശില, സുബൈദ വെള്ളൂര്‍, ഇ.കെ നിഷ, ശോഭ നീലാണ്ടുമ്മല്‍ എന്നിവര്‍ നേതൃത്വം നല്കി.

