വടകര: ജെടി റോഡില്‍ കലുങ്ക് നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് ടാറിംഗ് നടക്കാത്തത് ദുരിതമാവുന്നു.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു വേണ്ടി റോഡിന് കുറുകെയുമുള്ള കലുങ്ക് വീതി കൂട്ടി പുതുക്കി പണിതെങ്കിലും ഈ ഭാഗത്ത് ടാറിങ് നടക്കാത്തതാണ് ദുരിതത്തിന് കാരണം. ഇതിലൂടെ വാഹനം കടന്നുപോകുമ്പോള്‍ കനത്ത തോതിലാണ് പൊടി ഉയരുന്നത്. ഇത് സമീപത്തെ വ്യാപാരികള്‍ അടക്കമുള്ളവരെ കഷ്ടപ്പെടുത്തുകയാണ്. കലുങ്ക് നിര്‍മാണ വേളയില്‍ കച്ചവട മാന്ദ്യം നേരിട്ടവരാണ് ഇവര്‍. ഓവുചാലിന്റെ പണി പൂര്‍ത്തിയായതോടെ ദുരിതം തീരുമെന്നായിരുന്നു കരുതിയത്. പ്രവൃത്തി കഴിഞ്ഞ് ആഴ്ചകളായിട്ടും ടാറിംഗ് വൈകുന്നത് പ്രയാസം
സൃഷ്ടിക്കുകയാണ്. കലുങ്ക് പണിയുന്നതിന് കുഴിച്ച ഭാഗങ്ങളില്‍ മണ്ണ് താണ് കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ ഇരുചക്ര വാഹനങ്ങള്‍ തെന്നി വീഴുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഇളകി നില്ക്കുന്ന കല്ലുകള്‍ തെറിച്ച് അപകടവുമുണ്ട്. വ്യാപാരികള്‍ നേരിടുന്ന പ്രയാസം ദിനംപ്രതി വര്‍ധിക്കുകയാണെന്നും അടിയന്തരമായി ടാറിങ് പ്രവൃത്തി നടത്തണമെന്നും വ്യാപാരി വ്യവസായി സമിതി വിരഞ്ചേരി യുണിറ്റ് ആവശ്യപ്പെട്ടു. യോഗത്തില്‍ ടി.ഇ.ഷനു അധ്യഷത വഹിച്ചു. കെ.പത്മനാഭന്, പി.കെ.സുധീര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

