അരൂര്‍: അരൂര്‍ കേന്ദ്രീകരിച്ച് വിലസുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്
സിപിഐ നടക്കുമീത്തല്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മുണ്ടക്കല്‍ കുഞ്ഞിരാമന് നഗറില്‍ മണ്ഡലം എക്സിക്യുട്ടീവ് അംഗം കോറോത്ത് ശ്രീധരന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ: നീതു ഗംഗ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് റീന സുരേഷിം രക്തസാക്ഷി പ്രമേയം ആരോമല്ദാസും അവതരിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം വി.ടി ഗംഗാധരന് പ്രസംഗിച്ചു.
പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ഇ.പി രാജീവനെയും അസി.സെക്രട്ടറിയായി ആരോമല്ദാസ് കപ്പള്ളിയെയും തെരെഞ്ഞെടുത്തു.

പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ഇ.പി രാജീവനെയും അസി.സെക്രട്ടറിയായി ആരോമല്ദാസ് കപ്പള്ളിയെയും തെരെഞ്ഞെടുത്തു.