വടകര: ലഹരി ഉയര്‍ത്തുന്ന മാരകമായ സാമൂഹ്യ പ്രശ്നങ്ങള്‍ പ്രതിരോധിക്കാന്‍ പ്രാദേശിക കൂട്ടായ്മകള്‍ ഉയര്‍ന്നു വരണമെന്ന് ഷാഫി പറമ്പില്‍ എംപി അഭിപ്രായപെട്ടു. ബാങ്ക് റോഡ് ആറങ്ങോട്ടു മഹല്ല് കമ്മിറ്റിക്ക് യുവാക്കളുടെ വാട്സ്ആപ്പ് കൂട്ടായ്മ സംഭാവന ചെയ്ത ആംബുലന്‍സിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ പ്രാദേശിക കൂട്ടായ്മകള്‍ക്ക് സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കും. കുട്ടികളെ കൂടി ഇത്തരം കൂട്ടായ്മകളില്‍ പങ്കാളികളാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആംബുലന്‍സിന്റെ താക്കോല്‍ ഷാഫി പറമ്പില്‍ എംപി മഹല്ല് പ്രസിഡന്റ് കായോറ അസ്സയിനാര്‍ ഹാജിക്ക് കൈമാറി. ബാങ്ക് റോഡ് മദ്രസ കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ കെ.സാബിത്ത് അധ്യക്ഷത വഹിച്ചു. വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, വാര്‍ഡ് മെമ്പര്‍ കെ.ഗോപാലന്, ബിജുപ്രസാദ്, നയിസാം, ഷീല, ടിപി കുഞ്ഞികൃഷ്ണന്, ഒ പി ബാബു, അജ്മല്‍ മേമുണ്ട, സാദിക്ക് വി കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം മുസ്തഫ സ്വാഗതവും സി.കെ.നസീര്‍ നന്ദിയും പറഞ്ഞു.