കൊയിലാണ്ടി: വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ചേമഞ്ചേരി തൂവക്കോട് വെട്ടുകാട്ടില്‍ കുനിയില്‍
ഷീലയെയാണ് (49) വീട്ടിനു മുന്നിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്നി രക്ഷാസേന എത്തി ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ടി.കെ.ഇര്‍ഷാദ് പത്തടി താഴ്ചയുള്ള റിങ്ങ് കിണറില്‍ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടെ റസ്ക്യൂ നെറ്റില്‍ പുറത്തെത്തിക്കുകയായിരുന്നു. പിന്നാലെ കൊയിലാണ്ടി ഗവണ്മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.
എഎസ്ടിഒ പി.എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ എം.ജാഹിര്‍, കെ.ബിനീഷ്, പി.കെ.ജിനീഷ് കുമാര്‍, എസ്.പി.സുജിത്ത്, കെഷാജു, ഹോം ഗാര്‍ഡ് ടി.പി.ബാലന്, അഗ്നി രക്ഷാ സേനാ
സംഘത്തിലുണ്ടായിരുന്നു. വിശ്വനാണ് ഷീലയുടെ ഭര്‍ത്താവ്. മക്കള്‍: അനഘ, അശ്വിസ്. സഹോദരങ്ങള്‍: പ്രഭാകരന്, വിജയന്, ബാബു, ബാലകൃഷ്ണന്, ശോഭ.

എഎസ്ടിഒ പി.എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ എം.ജാഹിര്‍, കെ.ബിനീഷ്, പി.കെ.ജിനീഷ് കുമാര്‍, എസ്.പി.സുജിത്ത്, കെഷാജു, ഹോം ഗാര്‍ഡ് ടി.പി.ബാലന്, അഗ്നി രക്ഷാ സേനാ