മലപ്പുറം: താനൂരില്‍ നിന്ന് പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. എടവണ്ണ സ്വദേശി
റഹിം അസ്ലമിനെയാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ചത് ഇയാളാണ്. മുംബൈയില്‍ നിന്ന് മടങ്ങിയ ഇയാളെ തിരൂരില്‍ നിന്നാണ് താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. റഹിം അസ്ലമിനെ വിശദമായി ചോദ്യം ചെയ്യും.
അതേസമയം, പൂനെയില്‍ നിന്ന് പെണ്‍കുട്ടികളുമായി അന്വേഷണം സംഘം ഇന്ന് കേരളത്തിലെത്തും. ഇന്നലെ വൈകിട്ടോടെ ഗരീബ് രഥ് എക്സ്പ്രസിലാണ് കുട്ടികളുമായി പോലീസ് യാത്ര തിരിച്ചത്. ഇന്ന് ഉച്ചയോടെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തും. പൂനയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടികളെ ഇന്നലെ
പുലര്‍ച്ചെയോടെ കണ്ടെത്തിയത്. തുടര്‍ന്ന് കൊണ്ടുവരാനായി താനൂരില്‍ നിന്നുള്ള പോലീസ് സംഘം പൂനെയിലേക്ക് തിരിക്കുകയായിരുന്നു. കുട്ടികള്‍ വന്നതിനുശേഷം മറ്റ് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുമെന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് പറഞ്ഞു. മുംബൈയിലെ ബ്യൂട്ടിപാര്‍ലറില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. ബ്യൂട്ടിപാര്‍ലറില്‍ എത്തുമ്പോള്‍ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞു. മക്കളെ കണ്ടെത്തിയതില്‍ ഏറെ ആശ്വാസം ഉണ്ടെന്നും മകളുമായി ഫോണില്‍ സംസാരിച്ചതായും പെണ്‍കുട്ടികളുടെ കുടുംബം പ്രതികരിച്ചു.