വടകര: കുരിക്കിലാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഎംഎസ്കെ കുരിക്കിലാട് കുടിവെള്ള വിതരണ
പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്റെ ഉദ്ഘാടനം കക്കാട് മഹല്ല് ജുമാഅത്ത് പള്ളി കമ്മറ്റി ജനറല്‍ സെക്രട്ടറി കെ.പി.അബ്ദുല്‍ അസീസ് നിര്‍വ്വഹിച്ചു. കുരിക്കിലാട് ഉള്‍പെടെ ചോറോട് ഗ്രാമ പഞ്ചായത്തിലെ 7, 8, 9, 10 വാര്‍ഡുകളിലെ 4 സെന്റ് കണിയാംകുന്ന്, മലയോര മേഖല, വടകര മുനിസിപ്പാലിറ്റിയിലെ തീരദേശ പ്രദേശം തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം. 2017 മുതല്‍ ഇവിടങ്ങളില്‍ കെഎംഎസ്കെ സ്വന്തമായി ശുദ്ധജലം വിതരണം ചെയ്തു വരുന്നുണ്ട്. ഇതിലൂടെ അഞ്ഞുറോളം കുടുംബങ്ങള്‍ക്ക് പ്രയോജനം
ലഭിക്കുന്നു.
ഉദ്ഘാടന ചടങ്ങില്‍ കെഎംഎസ്കെ ചെയര്മാന് മജീദ് കുരിക്കിലാട് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ശംസുദ്ദീന്‍ മുഹമ്മദ് പദ്ധതി വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ ഇ.കെ.അബ്ദുറഹിമാന്, ഇ.എം.ഉസ്മാന്, അബ്ദുല്‍ റഷീദ് പൂത്തോളി, ഇബ്രാഹീം തറോത്തായ, ശംസു കൊളായികുനി, അമീര്‍ പടിഞ്ഞാറയില്‍, ഷംസു കൊളയിക്കുനി, കാസിം മലയില്‍, പി.കെ.അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.