വില്യാപ്പള്ളി: നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വില്യാപ്പള്ളി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റ നേതൃത്വത്തില്‍ പ്രാര്‍ത്ഥന സദസും ഇഫ്ത്താര്‍ സംഗവും
നടത്തി. അഞ്ഞൂറോളം പേര് പങ്കെടുത്തു. ആര്യോഗ്യ പ്രവര്‍ത്തനം, റിലീഫ് പ്രവര്‍ത്തനം, പാലിയേറ്റീവ്, ഹെല്പ്ഡസ്ക്ക്, ഫിസിയോ തെറാപ്പി എന്നിവയ്ക്ക് പുറമെ പ്രത്യാശ റേഷന്‍ പദ്ധതിയും നടപ്പിലാക്കുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി തുടര്‍ന്ന് വരുന്ന പ്രത്യാശ റേഷന്‍ പദ്ധതി വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കെഎംസിസിയുടെയും,നാട്ടുകാരുടെയും സഹായത്തോടെ തുടങ്ങുകയും 2017 ല്‍ റിപ്പബ്ലിക് ദിനത്തില്‍ ആരംഭിച്ച പ്രത്യാശ റേഷന്‍ പദ്ധതി 260 ലധികം കുടുംബങ്ങള്‍ക്ക് പട്ടിണി മാറ്റാന്‍ കഴിയുന്നു എന്നുള്ളത് ചാരിതാര്ത്യമാണ്. ഒരു കുടുംബത്തിന് വര്‍ഷം 18000 രൂപ ഭക്ഷണത്തിനുള്ള സഹായമാണ് നല്‍കുന്നത്. ആരുടെ മുമ്പിലും അഭിമാനം പണയം വെക്കാത്തവര്ക്കായി ആണ് മാസം 1500 രൂപയുടെ ഭക്ഷണ സാധനങ്ങള്‍ പ്രത്യാശ
റേഷന്‍ നല്‍കുന്നത്. വില്യാപ്പള്ളിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് എല്ലാവരെയും പോലെ അവര്‍ക്കും എല്ലാമാസവും 1500 രൂപയുടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നതാണ് പ്രത്യാശ റേഷന്‍ പദ്ധതി. സംഗമം ബ്ലോക്ക് മെമ്പര്‍ എം.കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷറഫുദ്ദീന് കൈതയില്‍ അധ്യക്ഷത വഹിച്ചു. ഹാരീസ് ദാരിമി ആലന്നൂര്‍ മുഖ്യപ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി. ഖാലിദ് കെ.കെ സ്വാഗതം പറഞ്ഞു. എം.പി ഷാജഹാന്, അഡ്വ. പി.ടി ഇല്യാസ്, തൈക്കുറ്റി ഉസ്മാന്‍ഹാജി, പി.പി അഷറഫ്, എന്‍.എച്ച് അഷറഫ്,കോറോത്ത് അഷറഫ്, ചെത്തില്‍ സുബൈര്‍, നൈസാം രാജഗിരി, റാഷിദ് കുന്നോത്ത്, ഹാഷിം പി.കെ, ആര്.കെ അബ്ദുല്ലഹാജി എന്നിവര്‍ പ്രസംഗിച്ചു.


