മലപ്പുറം: ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയെന്നാരോപിച്ച് കോഡൂരില്‍ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോറിക്ഷ
ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് (49) മരിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസ് എത്തുന്നതിന് മുന്‍പ് ആളെ കയറ്റിയെന്ന് ആരോപിച്ചാണ് ആക്രമണം. മഞ്ചേരിയില്‍ നിന്നു തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ലത്തീഫിനെ മര്‍ദിച്ചത്. ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന ബസ് ജീവനക്കാര്‍ വാഹനം തടഞ്ഞു നിര്‍ത്തിയാണ് അക്രമം അഴിച്ചുവിട്ടത്.
മര്‍ദനത്തെത്തുടര്‍ന്ന് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായതിനാല്‍ സ്വയം
ആശുപത്രിയിലേക്ക് പോകാന്‍ ലത്തീഫ് തീരുമാനിക്കുകയായിരുന്നു. ഡോക്ടറെ കണ്ടശേഷം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ആശുപത്രിയിലെത്തിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ലത്തീഫിന് മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.