നരിപ്പറ്റ: ആരോഗ്യം ആനന്ദം; അകറ്റാം അര്‍ബുദം എന്ന പതിരോധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി നരിപ്പറ്റ
പഞ്ചായത്തില്‍ 30 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കായി കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. രോഗം നേരത്തെ കണ്ടുപിടിച്ച് ചുരുങ്ങിയ ചെലവില്‍ പൂര്‍ണമായും ഭേദമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം. കൈവേലി കാഞ്ഞിരമുള്ള പൊയിലുപറമ്പത്ത്
നടന്ന പരിപാടിക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് കെ.പി.ഷീജ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.കെ.ഷാജി, ആശാ പ്രവര്‍ത്തകരായ സി.വി.സൈനി, എന്‍.പി.നിഷ എന്നിവര്‍ നേതൃത്വം നല്‍കി.
നരിപ്പറ്റയില്‍ ഊര്‍ജിതമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി 30 വയസ് പിന്നിട്ട മുഴുവന്‍ സ്ത്രീകളും സ്‌ക്രീനിങ്ങിന് വിധേയരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എം.എ.ഷാരോണ്‍ അറിയിച്ചു.

നരിപ്പറ്റയില്‍ ഊര്‍ജിതമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി 30 വയസ് പിന്നിട്ട മുഴുവന്‍ സ്ത്രീകളും സ്‌ക്രീനിങ്ങിന് വിധേയരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എം.എ.ഷാരോണ്‍ അറിയിച്ചു.