വടകര: ‘ഫുട്ബോള്‍ ആണ് ഞങ്ങള്‍ക്ക് ലഹരി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി വടകര എസ്ജിഎംഎസ്ബി സ്കൂളില്‍
സോക്കര്‍ ലീഗ് സംഘടിപ്പിച്ചു. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവല്കരണ സന്ദേശം ഉയര്‍ത്തിയാണ് വിദ്യാര്‍ഥികളുടെ സോക്കര്‍ ലീഗ് സംഘടിപ്പിച്ചത്. കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തുകൊണ്ട് ആരംഭിച്ച മത്സരം ആവേശം വിതറി.
ഹെഡ്മിസ്ട്രസ് കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. കളികളില്‍ നിന്ന് പുതിയ തലമുറ വിട്ടു നിന്നതാണ് ലഹരിക്ക്
അടിമപ്പെടാന്‍ പ്രധാന കാരണമെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. ടി.മനോജ് കുമാര്‍, സി.സുനീഷ് കുമാര്‍, സി.നിജിന്‍, പി.എന്‍ അര്ജുന്, ആര്.രാഗേഷ്, കെ.പി ജിതിന് എന്നിവര്‍ നേതൃത്വം നല്കി.

ഹെഡ്മിസ്ട്രസ് കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. കളികളില്‍ നിന്ന് പുതിയ തലമുറ വിട്ടു നിന്നതാണ് ലഹരിക്ക്
