ന്യൂഡല്‍ഹി: എസ്ഡിപിഐയുമായി ബന്ധപ്പെട്ട് കേരളത്തിലെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം രാജ്യത്തെ 12
കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്തും റെയ്ഡ് നടക്കുന്നതായാണ് വിവരം. എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ.ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് പരിശോധന. തിരുവനന്തപുരം പാളയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് പരിശോധന നടക്കുന്നത്. ഡല്‍ഹിയിലെ ദേശീയ ആസ്ഥാനത്തും ഒപ്പം മലപ്പുറം, ബെംഗളുരു, നന്ദ്യാല്‍, താനെ, ചെന്നൈ, പകുര്‍, കൊല്‍ക്കത്ത, ലഖ്നൗ, ജയ്പുര്‍ എന്നിവിടങ്ങളിലും
ആന്ധ്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെ എസ്ഡിപിഐയെയും നിരോധിക്കാനുള്ള സാധ്യതയേറുന്നതിനിടെയാണ് രാജ്യവ്യാപക പരിശോധന. ദേശീയ അധ്യക്ഷന്‍ എം.കെ.ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പിഎഫ്ഐയും എസ്ഡിപിഐയും ഒന്നാണെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കാന്‍ പിഎഫ്ഐ ശ്രമിച്ചതിന്റെ ഭാഗമായി ആണ് എസ്ഡിപിഐ രൂപീകരിച്ചതെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു.
എസ്ഡിപിഐയുടെ നയരൂപീകരണം, തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം, പ്രവര്‍ത്തന ഫണ്ട് എന്നിവയടക്കം
എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പിഎഫ്ഐ ആണെന്ന് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് പിഎഫ്ഐ ആണ്. ഗള്‍ഫില്‍ നിന്നടക്കം നിയമ വിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിച്ചു. റംസാന് കളക്ഷന്‍ എന്ന പേരിലും എസ്ഡിപിഐ പണം സ്വരൂപിച്ചു. എം.കെ.ഫൈസിയുടെ അറിവോടെയാണ് ഇടപാടുകള്‍ നടന്നതെന്നാണ് ഇഡി ആരോപണം.