നാദാപുരം: കല്ലാച്ചി-വാണിമേല്‍-വിലങ്ങാട് റോഡില്‍ ഭൂമിവാതുക്കല്‍ ടൗണ്‍ മുതല്‍ കരുവളം വരെ ആധുനിക
രീതിയില്‍ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി 25 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയന് എംഎല്‍എ അറിയിച്ചു. കല്ലാച്ചി ടൗണ്‍ മുതല്‍ ഭൂമി വാതുക്കല് ടൗണ്‍ വരെ റോഡ് നേരത്തെ നവീകരിച്ചതാണ് കരുവളം മുതലുള്ള റീച്ച് മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെണ്ടര്‍ നടപടിയിലാണ്. വാണിമേല്‍ എംയുപി സ്കൂള്‍ പരിസരത്ത് കൈവരി നിര്‍മാണത്തിന് 20 ലക്ഷം രൂപയുടെ ഭരണാമതിയും ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ഫണ്ട്
അനുവദിച്ചത്. ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

