അഴിയൂര്‍: മുസ്ലിംലീഗ് കല്ലാമല ശാഖകമ്മിറ്റി അര്‍ഹരായവര്‍ക്കു റംസാന്‍കിറ്റ് വിതരണവും ലഹരി വിരുദ്ധ
ബോധവല്കരണ ക്ലാസും സംഘടിപ്പിച്ചു. കല്ലാമല സ്രാമ്പി പരിസരത്ത് നടന്ന ചടങ്ങ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം അഫ്ഷീല ഷെഫീഖ് ഉദ്ഘാടനം ചെയ്തു. വി.കെ.സഫീര്‍ അധ്യക്ഷത വഹിച്ചു. ഇ.ടി.അയ്യൂബ്, ഹാരിസ് മുക്കാളി എന്നിവര്‍ പ്രസംഗിച്ചു. കിറ്റ് വിതരണം കെ.ടി.അബൂബക്കര്‍ നിര്‍വ്വഹിച്ചു. ലഹരിയുടെ വിപത്തിനെ കുറിച്ചും അതുണ്ടാക്കുന്ന സാമൂഹിക വിപത്തിനെ കുറിച്ചും അസി. പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ റഖീബ് ക്ലാസെടുത്തു. ഹര്‍ഷാദ് മുബാറക്ക് സ്വാഗതവും പി.കെ.സജീര്‍ നന്ദിയും പറഞ്ഞു.
