കുറ്റ്യാടി: കുറ്റ്യാടിയില്‍ വന്‍ കഞ്ചാവ് വേട്ട. ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് രണ്ട് കിലോയിലേറെ
കഞ്ചാവുമായി ജാര്‍ഖണ്ഡ് സ്വദേശി പോലീസ് പിടിയിലായി. ജംതാറ ജില്ലയിലെ റഹ്മത്ത് അന്സാരിയയെയാണ് (34) പിടികൂടിയത്. കുറ്റ്യാടിയിലെ ഹോട്ടല്‍ തൊഴിലാളിയാണ് ഇയാള്‍.
രഹസ്യവിവരം കിട്ടിയ ലഹരിവിരുദ്ധ സേന ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ജാര്‍ഖണ്ഡില്‍ നിന്നു ട്രെയിനില്‍ വടകരയില്‍ ഇറങ്ങിയ ശേഷം ബസില്‍ കുറ്റ്യാടിയില്‍ എത്തിയപ്പോഴാണ് വലയിലായത്.
നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശ് പടന്നയിലിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ്ഐ മനോജ്, എഎസ്ഐമാരായ വി.സി.ബിനീഷ്, വി.വി.ഷാജി, വള്ളില്‍ സദാനന്ദന്, കെ.ലതീഷ്, സിപിഒമാരായ ഷോബിത്ത്, അഖിലേഷ് എന്നിവരും കുറ്റ്യാടി എസ്ഐ ജയനും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കുറ്റ്യാടി മേഖലയില്‍ കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയാണ്
ഇയാളെന്നാണ് വിവരം. നാട്ടില്‍ പോയി വലിയ അളവില്‍ കഞ്ചാവുമായി എത്തുന്ന ഇയാള്‍ പിന്നീട് ഏജന്റിനു കൈമാറുകയാണ് ചെയ്യുന്നത്. റൂറല്‍ എസ്പിക്കു കിട്ടിയ വിവരത്തെ തുടര്‍ന്നാണ് ഇയാളെ വീഴ്ത്തിയത്.