വടകര: പ്രസിദ്ധമായ ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട
മഹോത്സവത്തിന് ആരംഭം കുറിച്ചു. ക്ഷേത്ര പൂജകള്‍ക്ക് ശേഷം ചൊവ്വാഴ്ച വൈകുന്നേരം മാങ്ങോട്ട് പാറ, മുയിപ്ര പടിഞ്ഞാറ്, മണിയാറത്ത് മുക്ക് എന്നീ ദേശങ്ങളില്‍ നിന്നു കലവറ നിറക്കല്‍ ഘോഷയാത്രകള്‍ എത്തി ചേര്‍ന്നു. ആറുമണിക്ക് ക്ഷേത്ര തിരുമുറ്റത്ത് പൂജാദ്രവ്യങ്ങളും അന്നദാനത്തിനാവശ്യമായ സാധനങ്ങളും സമര്‍പ്പിച്ചു. ഭക്തിനിര്ഭരമായഘോഷയാത്രകളില് കുട്ടികളും സത്രീകളുമടക്കം നൂറ് കണക്കിന് ഭക്തര്‍ പക്കെടുത്തു. പിന്നീട്
7.30 ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരിപ്പള്ളി രാജന് കൊടിയുയര്‍ത്തി. തുടര്‍ന്ന് വെറ്റില കൊടുക്കല്‍, തോറ്റം വരവ് വെള്ളാട്ടങ്ങള്‍ എന്നിവ നടന്നു. അഞ്ചാം തിയതി പുലര്‍ച്ചെ 5 മണിക്ക് നരമ്പില്‍ ഭഗവതി തിറ, കണ്ണങ്ങാട്ട് ഭഗവതി തിറ, ഉച്ചക്ക് അന്നദാനം, കുളിച്ചെഴുന്നള്ളത്ത് നൃത്തം, വെള്ളാട്ടങ്ങള്‍, രാത്രി 10 മണിക്ക് നാടകം ‘ചിറക്’ എന്നിവ നടക്കും. ഉത്സവം ഏഴ് വരെ നീണ്ടുനില്‍ക്കും.

