വാണിമേല്‍: 20 ദിവസത്തിലേറെയായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ന്യായമായ ശമ്പള
വര്‍ധനവിനായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാട് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നു ഡിസിസി വൈസ് പ്രസിഡന്റ് പി കെ ഹബീബ് പ്രസ്താവിച്ചു. കോവിഡ് കാലത്ത് സ്വന്തം ജീവന് പോലും നോക്കാതെ ജോലി ചെയ്ത ആശപ്രവര്‍ത്തകരോട് സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണെന്നും കേരള സമൂഹം സര്‍ക്കാറിന്റെ നിലപാടിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശാവര്‍ക്കര്‍മാരെ തെരുവില്‍ സമരത്തിന് വിട്ടത് പിണറായി സര്‍ക്കാറിന്റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.
വാണിമേല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യ
ദാര്‍ഢ്യം പ്രഖ്യാപിച്ചു പരപ്പുപാറ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ കൊണ്ട് നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ കെ മുത്തലിബ് അധ്യക്ഷത വഹിച്ചു. ഷെബി സെബാസ്റ്റ്യന്‍, അനസ് നങ്ങാണ്ടി, ചള്ളയില്‍ കുഞ്ഞാലി, യു പി ജയേഷ്കുമാര്‍, ബാലകൃഷ്ണന് കെ, വിജയന് കെ പി, കെ പി അബ്ദുള്ള, രവീന്ദ്രന് വയലില്‍, കുമാരന് എം പി,ബോബി തോക്കനാട്, സജീഷ് കുമാര്‍ കെ, ഡോമിനിക് വിലങ്ങാട്, ജാനീസ് വിലങ്ങാട്, അനിത എം കെ, മാതു കുറ്റിക്കടവത്ത് എന്നിവര്‍ സംസാരിച്ചു. ലിബിത് കെ സ്വാഗതവും രാജന് കമ്പ്ളിപ്പാറ നന്ദിയും പറഞ്ഞു.

വാണിമേല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യ
