വടകര: ജനപ്രതിനിധികളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ചോറോട് വി വില്ലേജ് ഓഫീസര്‍ അധിക്ഷേപിച്ചതായി പരാതി. പുനര്‍ വിവാഹിതയല്ലെന്ന സര്‍ട്ടിഫിക്കറ്റിന് പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിച്ച യുവതിയോടാണ് വില്ലേജ് ഓഫീസര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യപത്രം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറായില്ല. അവരെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് വില്ലേജ് ഓഫിസര്‍ അധിക്ഷേപിക്കുകയായിരുന്നു. ജനപ്രതിനിധികള്‍ പല ഭാഗത്തും നില്ക്കും അതിനാല്‍ അയല്‍ക്കാരായ
രണ്ട് പേരുടെ സാക്ഷ്യപത്രവുമായി വരണമെന്ന് നിര്‍ദ്ദേശിച്ച് അപേക്ഷകയെ വില്ലേജ് ഓഫീസര്‍ മടക്കി അയച്ചു.
ഒരു മാസം മുമ്പാണ് പുതിയ വില്ലേജ് ഓഫീസര്‍ ചോറോട് ചാര്‍ജെടുത്തത്. ഓഫീസര്‍ക്കെതിരെ വേറെയും പരാതികള്‍ ഉയര്‍ന്നു. ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിക്കപ്പെട്ട വിധവക്ക് പഞ്ചായത്തില്‍ എഗ്രിമെന്റ് വെക്കുന്നതിനായി സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ നികുതി രസീറ്റിന് അപേക്ഷ നല്കിയപ്പോള് പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയച്ചു. പഞ്ചായത്ത് അംഗം ഓഫീസില്‍ എത്തിയപ്പോഴും ഇതേ അവസ്ഥയായി. വിദ്യാര്‍ഥികളും തൊഴില്‍ അന്വേഷകരുമായ നിരവധി പേര് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്കി ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.
പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ജിവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചോറോട് ഗ്രാമ പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങില്‍ മന്ത്രിമാര്‍ക്കും കളക്ടര്‍ക്കും പരാതി നല്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ചോറോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലും വില്ലേജ് ഓഫീസര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
അതേ സമയം ജനപ്രതിനിധികളെ അധിക്ഷേപിച്ച് സംസാരിച്ചെന്ന് പറയുന്നത് വസ്തുതക്ക് നിരക്കാത്തതാണെന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി. ആര്‍ക്കെതിരെയും അത്തരമൊരു പരാമര്‍ശം നടത്താറില്ലെന്നും ജനപ്രതിനിധികളുടെ സാക്ഷ്യപത്രം സ്വീകരിക്കാറുണ്ടെന്നും വില്ലേജ് ഓഫീസര്‍ മ