റിയാദ്: സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട്
ഫറോക്കിലെ അബ്ദുല്‍ റഹീമിന്റെ മോചനത്തില്‍ തീരുമാനം നീളും. കേസ് മാര്‍ച്ച് 18ലേക്ക് മാറ്റി. കേസ് ഫയലിന്റെ ഹാര്‍ഡ് കോപ്പി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മോചനം നീളുന്ന സാഹചര്യത്തില്‍ റഹീമിനായി ജാമ്യാപേക്ഷ നല്കി.
കോടതി നടപടികള്‍ക്ക് കൂടുതല്‍ സമയമെടുക്കാനാണ് സാധ്യതയെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വിവരങ്ങള്‍. കോടതിയവാശ്യപ്പെട്ടത് പ്രകാരം ഗവര്‍ണറേറ്റ് ഇടപെട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നാണ് കേസിന്റെ ഹാര്‍ഡ് കോപ്പി ഹാജരാക്കുക. നേരത്തെയും പലതവണ കോടതി കേസ് മാറ്റിയത് വിശദമായ പരിശോധനകള്‍ക്ക്
വേണ്ടിയായിരുന്നു. ഹാര്‍ഡ് കോപ്പിയാവശ്യപ്പെട്ട സാഹചര്യത്തില്‍ ഈ പരിശോധനയിലേക്കും കോടതി പോയാല്‍ ഇനിയും സമയമെടുക്കാനാണ് സാധ്യത.
ഇതിനിടയാണ് മോചനം നീളുന്ന സാഹചര്യത്തില്‍ റഹീമിനായി ജാമ്യാപേക്ഷ നല്‍കിയത്. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകന് കഴിഞ്ഞ ദിവസം ഗവര്‍ണറെ കാണുകയും ചെയ്തു. ഇന്നലെ രാവിലെ പ്രാദേശിക സമയം 10 മണിക്കാണ് കേസ് കോടതി വീണ്ടും പരിഗണിച്ചത്.മോചനം സംബന്ധിച്ച വിധിയുണ്ടായില്ലെന്ന് മാത്രമല്ല, കേസ് മാസം 18ലേക്ക് മാറ്റുകയും ചെയ്തു. റഹീമിന്റെ അഭിഭാഷകര്‍, ഇന്ത്യന്‍
എംബസി ഉദ്യോഗസ്ഥന് സവാദ്, കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂര്‍ എന്നിവര്‍ ഹാജരായിരുന്നു.