മുയിപ്പോത്ത്: പരിസ്ഥിതിക്ക് ആഘാതമേല്പിക്കുന്ന പുറക്കാമല ഖനന നീക്കത്തിനെതിരെ വീണ്ടും ശക്തമായ
പ്രതിഷേധ സമരം. ഖനന പ്രവൃത്തി ആരംഭിക്കാനുള്ള ശ്രമത്തിനെതിരെ ഇന്ന് കനത്ത പ്രതിഷേധമുയര്‍ന്നു.
സ്ത്രീകളടക്കമുള്ളവര്‍ സമരവുമായി രംഗത്തെത്തി. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബലം പ്രയോഗിച്ച്
അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ നാട്ടുകാര്‍ ചെറുത്തു. തങ്ങളുടെ ആവാസ ഭൂമിയെ ബാധിക്കുന്ന ഖനനം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകളും പുരുഷന്മാരും ഒരുപോലെ കടുത്ത സമര പാതയിലാണ്.
പോലീസ് സംരക്ഷണയില്‍
പ്രവൃത്തി ആരംഭിക്കാനാണ് ക്വാറിഉടമകള്‍ ശ്രമിക്കുന്നത്. ഇതിനെയാണ് നാട്ടുകാര്‍ നേരിടുന്നത്. പുറക്കാമലയിലേക്കുള്ള വഴിയില്‍ വന്‍ ജനാവലിയാണ് നിലയുറപ്പിച്ചത്. ശക്തമായ പോലീസ് സാന്നിധ്യവും ഇവിടെയുണ്ട്.



പോലീസ് സംരക്ഷണയില്‍
