വടകര: മാര്‍ച്ച് മൂന്നിന് തുടക്കം കുറിക്കുന്ന ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഇന്‍വിജിലേറ്റര്‍മാരായി എല്‍പി, യുപി സ്കൂള്‍ അധ്യാപകരെ നിയമിക്കുന്നത് വിദ്യാലയത്തിലെ അക്കാദമിക പ്രവര്‍ത്തനത്തെ തകിടം മറിക്കുന്നതാണെന്ന് കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷന് [കെയുടിഎ] വടകര വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ആരോപിച്ചു.
സ്വന്തം വിദ്യാലയത്തില്‍ തന്നെ പാഠഭാഗങ്ങള്‍ തീര്‍ക്കാനും വാര്‍ഷികോല്‍സവം, പഠനോല്‍സവം എന്നിങ്ങനെ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തില്‍ ചെയ്ത് തീര്ക്കാനുമുണ്ടെന്നിരിക്കെ ഇത്തരം തീരുമാനങ്ങള്‍ ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് യോഗം വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പ് ഈ കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിച്ച് അധ്യാപകരുടെ ആശങ്കയകറ്റണമെന്ന് യോഗം
ആവശ്യപ്പെട്ടു. യോഗം കെയുടിഎ ജില്ലാ വൈസ് പ്രസിഡന്റ് എ.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വിവിധ സബ്ജില്ലകളെ പ്രതിനിധീകരിച്ച് റിഷാദ് മേലടി, നൗഫല്‍ സി.വി ചോമ്പാല, ഫസല്‍ നാദാപുരം, യൂസഫ് കുന്നുമ്മല്‍, റഷീദ് എം തോടന്നൂര്‍, ദില്‍ന വടകര, മുസ്തഫ അമീന് കൊയിലാണ്ടി, സുമയ്യ, നിഷ എന്നിവര്‍ സംബന്ധിച്ചു. വടകര വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അബുലയിസ് കാക്കുനി സ്വാഗതം പറഞ്ഞു.