പയ്യോളി: ജവഹര്‍ ഇരിങ്ങലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാതല മേളി നൈറ്റ് മേളയുടെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്ക്
ഇന്ന് (വെള്ളി) തുടക്കം. സ്വപ്ന ബാലുശ്ശേരിയും ഇരിങ്ങല്‍ ജവഹറും തമ്മിലാണ് ആദ്യ സെമി. ജില്ലാ പോലീസിനെ തോല്‍പിച്ചാണ് സ്വപ്‌ന ബാലുശ്ശേരി സെമിയിലെത്തിയത്. ബ്രദേഴ്‌സ് വാണിമേലിനെയാണ് ഇരിങ്ങല്‍ ജവഹര്‍ തോല്‍പിച്ചത്. രാത്രി 7.30നാണ് മല്‍സരം. നാളെ രണ്ടാം സെമിയില്‍ ചെമ്പനീര്‍ മുടപ്പിലാവിലും സായി സെന്റര്‍ കോഴിക്കോടും ഏറ്റുമുട്ടും.
കാട്ടുകുറ്റി രാഘവന്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫിക്കും പ്രൈസ് മണിക്കും ഒറ്റുകുളം നടപ്പറമ്പില്‍ ചന്ദ്രന്‍ മെമ്മോറിയല്‍ ട്രോഫിക്കും ഒറ്റുകുളത്തില്‍ നാരായണി മെമ്മോറിയല്‍ പ്രൈസ് മണിക്കും വേണ്ടി മേപ്രംകുറ്റി രാജേന്ദ്രന്‍ സ്മാരക ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന വോളി മേള കാണാന്‍ നുറുകണക്കിനു വോളിബോള്‍ പ്രേമികളാണ് എത്തുന്നത്. രണ്ടാം തിയ്യതി ഞായറാഴ്ചയാണ് ഫൈനല്‍.