പരിഷത്ത് കല്ലാച്ചി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കല്ലാച്ചി ടൗണിലെ കുടി വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കണമെന്നും അന്ധവിശ്വാസ നിരോധനനിയമം പാസാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.
കല്ലാച്ചി ഗവ. യു പി സ്കൂളില്‍ നടന്ന സമ്മേളനം മുന്‍ കേന്ദ്ര നിര്‍വാഹക സമിതി അംഗം പി.എം.ഗീത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ചന്ദ്രന് സയന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ.ചന്ദ്രന് സംസാരിച്ചു. ടി.സുമേഷ് സംഘടന റിപ്പോര്‍ട്ടും സി.ടി.അനൂപ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.ടി.അനൂപ് സ്വാഗതവും അശോകന് തണല്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.എം. മോഹന്‍ദാസ് (പ്രസി). കെ.സി.നിഷ (വൈസ് പ്രസിഡന്റ്), വി.കെ.വനജ (സെക്രട്ടറി), അശോകന് തണല്‍ (ജോ.സെക്രട്ടറി).