വടകര: 34 കൊല്ലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഫിഷറീസ് ഉത്തര മേഖല അസിസ്റ്റന്റ് രജിസ്റ്റാര്‍ വിദ്യാധരനു വടകര മത്സ്യമേഖല വിവിധോദ്ദേശ സഹകരണ സംഘം (വാമാസ്) യാത്രയയപ്പ് നല്കി. സംഘം ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ.പി.അശോകന് ഉപഹാരം നല്കി. പി.ഗിരീശന്, പി.കെ.ദിവാകരന്, ജെ.ആര്.ബൈജു, സദാനന്ദന് കൊക്കഞ്ഞാത്ത്, വി.കെ.വിനു, പി.കെ.ബാലകൃഷ്ണന്, പി.ഇന്ദിര എന്നിവര്‍ സംസാരിച്ചു.