ഓര്‍ക്കാട്ടേരി: ശ്രീ കൂമുള്ളി ക്ഷേത്രം തിറ മഹോത്സവം മാര്‍ച്ച് 1, 2, 3 തീയതികളിലായി വിവിധ പരിപാടികളോടെ
ആഘോഷിക്കും. മാര്‍ച്ച് ഒന്നിന് രാവിലെ 8.30 ന് കൊടിയേറ്റം. മാര്‍ച്ച് 1, 2 തീയതികളില്‍ വിവിധ വെള്ളാട്ടങ്ങള്‍, മൂന്നിന് ഗുളികന്, കുട്ടിച്ചാത്തന്, ഭൈരവന്, കാരണവര്‍, ചാമുണ്ഡി, നാഗ ഭഗവതി തിറകള്‍ക്കും കനലാട്ടത്തിനും ശേഷം താലപ്പൊലിയോടുകൂടി ഉത്സവം സമാപിക്കും.
ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 28ന് വൈകിട്ട് ഏഴിന് പ്രതിഭാ സംഗമവും അനുമോദനവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 28ന് വൈകിട്ട് ഏഴിന് പ്രതിഭാ സംഗമവും അനുമോദനവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.