കലോത്സവത്തില്‍ കോഴിക്കോട് ദേവഗിരി കോളജിലെ മൂന്നാം വര്‍ഷ ഫിസിക്സ് ബിരുദ വിദ്യാര്‍ഥി വി.കെ.അനജ് കലാപ്രതിഭയായി. ഓട്ടന്തുള്ളലില് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ അനജ് കഥകളി, നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയെടുത്താണ് കലാപ്രതിഭപട്ടം ചൂടിയത്.
കലാമണ്ഡലം മോഹന കൃഷ്ണന്റെ ശിക്ഷണത്തിലാണ് രുക്മിണി സ്വയംവരം തുള്ളല്‍ ആടിയത്. കലാമണ്ഡലം ഹരിനാരായണന്റെ പരിശീലനത്തില്‍ രാവണോത്ഭവം എന്ന കഥാഭാഗമാണ് കഥകളിയില്‍ അവതരിപ്പിച്ചത്. ജിന്സ്വി ഗോപാല്‍ ആണ് നാടോടി നൃത്തം പരിശീലിപ്പിച്ചത്.
എട്ടാം തരം മുതല്‍ പ്ലസ്ടു വരെ മേമുണ്ട ഹയര്‍സെക്കന്ററി സ്കൂളിലാണ് പഠിച്ചത്. ഹൈസ്കൂള്‍ തലം മുതല്‍ ഓട്ടന്തുള്ളലില് പങ്കെടുക്കുന്ന അനജ് എട്ടു മുതല്‍ പന്ത്രണ്ടാം തരം വരെ സംസ്ഥാനതലത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളോത്സവത്തില്‍ പങ്കെടുത്ത അനജ് ഓട്ടന്തുള്ളലില് സംസ്ഥാന തലത്തില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
കഴിഞ്ഞ പ്രാവശ്യം അഖിലേന്ത്യ യൂത്ത് ഫെസ്റ്റിവലില്‍ ഈ ഇനത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. മടപ്പള്ളി ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക വിനീതയുടെയും തൂണേരി ബിആര്‍സി ട്രെയിനര്‍ കെ.കെ. മനോജിന്റെയും ഏക മകനാണ് അനജ്. കീഴല്മുക്കിലാണ് താമസം. ഓട്ടന്തുള്ളലില് ഗൗരവതരമായ പഠനവും ഗവേഷണവും നടത്തി മുന്നോട്ടു പോകാനാണ് ഈ മിടുക്കന് ആഗ്രഹിക്കുന്നത്.