
പാലക്കാട്: വ്യായാമത്തിനിടെ 57കാരന്‍ ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു. വട്ടമ്പലം സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കോടതിപ്പടിയിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുകയായിരുന്നു സന്തോഷ് കുമാര്‍. വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ മഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.