വടകര: ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ തിരികെ
ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്ന സര്‍ക്കാര്‍ സര്‍ക്കുലര്‍ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കത്തിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് യുഡിഎഫ് മണ്ഡലം ചെയര്മാന് കോട്ടയില്‍ രാധകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ വി.കെ.പ്രേമന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി, പി എസ് രഞ്ജിത് കുമാര്‍, രഞ്ജിത്ത് കണ്ണോത്ത്, കെ.സുനില്‍കുമാര്‍, നടക്കല്‍ വിശ്വനാഥന്, പ്രഭിന് പാക്കയില്‍, രഞ്ജിത്ത് പുറങ്കര, ശ്രീലേശ് ടി.പി, വി.കെ ഭാസ്കരന്, കമറുദ്ദീന് കുരിയാടി,
കെ.പി.നജീബ്, ബിജുല്‍ അയാടത്തില്‍, മനോജ് പിലാത്തോട്ടത്തില്‍ എന്നിവര്‍ േ്രനതൃത്വം നല്കി.

