വടകര: 16 വര്‍ഷമായി സംസ്ഥാന സര്‍ക്കാരിന്റെ ഒരു ട്രാന്‍സ്ഫര്‍ നിബന്ധനയും ബാധകമല്ലാത്ത ഉദ്യോഗസ്ഥനാണ് വടകര മുനിസി
പ്പാലിറ്റിയിലെ എല്‍ഡി ക്ലര്‍ക്കെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി യുഡിഎഫ്-ആര്‍എംപിഐ രംഗത്ത്. ഈ വിഷയം ഉയര്‍ത്തിപ്പിടിച്ച് നാളെ (വ്യാഴം) വടകരയില്‍ പ്രകടനവും പൊതുയോഗവും നടക്കും.
ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ 14ന് ചോറോട് പഞ്ചായത്തിലേക്ക് ട്രാന്‍സ്ഫര്‍ ആയി പോകണം എന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടും ഈ ഉദ്യോഗസ്ഥന്‍ ഇപ്പോഴും വടകരയില്‍ തുടരുന്നുവെന്നാണ് ആക്ഷേപം. സിപിഎം ഭരണ സ്വാധീനത്തിന്റെ ബലത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങളെല്ലാം മറികടന്ന് ഒരു ഉദ്യോഗസ്ഥനെ മാത്രം സൂപ്പര്‍ സെക്രട്ടറിയാക്കി
ഇവിടെ വാഴിക്കുകയാണെന്നാണ് വിമര്‍ശനം. വടകര നഗരസഭ ഭരിക്കുന്നത് സത്യത്തില്‍ എല്‍ഡിഎഫോ അതോ എല്‍ഡി ക്ലര്‍ക്കോ എന്ന ചോദ്യവുമായി വ്യാഴാഴ്ച നഗരത്തില്‍ പ്രകടനവും യോഗവും നടക്കും. അഞ്ചുവിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം പുതിയ സ്റ്റാന്റില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുയോഗം കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും.