നാദാപുരം: കുമ്മങ്കോട് ഈസ്റ്റ് എല്‍പി സ്കൂളില്‍ നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (വ്യാഴം) ഉച്ചക്ക്
രണ്ടിന് ഷാഫി പറമ്പില്‍ എംപി നിര്‍വഹിക്കും. കിച്ചന് കം സ്റ്റോറിന്റെ ഉദ്ഘാടനം ഇ.കെ വിജയന് എംഎല്‍എയും ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലിയും നിര്‍വഹിക്കും.
ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ രാജീവന് പുതിയടത് ഉപഹാര സമര്‍പ്പണം നടത്തും. സ്കൂള്‍ വാര്‍ഷികാഘോഷവും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. ജനപ്രതിനിധികളും രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.