ഭാഗമായി നടന്ന ചടങ്ങില്‍ കിച്ചണ്‍ കം സ്റ്റോര്‍ റൂമും ഓപ്പണ്‍ സ്റ്റേജും ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ആറു ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് കിച്ചണ്‍ കം സ്റ്റോറൂം നിര്‍മിച്ചത്. കൂട്ട് അയല്പക്ക വേദിയുടെ വകയാണ് ഓപ്പണ്‍ സ്റ്റേജ്. ഇവയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു നിര്‍വഹിച്ചു.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദിലാ നിബ്രാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോഹനന് ചേനോളി മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ എന്‍.ആര്.രാഘവന്, കെ.രവീന്ദ്രന്, മാനേജര്‍ ഇ.പ്രസന്നന്, പി.രാധാകൃഷ്ണന്, എ.പി.ഉണ്ണികൃഷ്ണന്, എ.കെ.സന്തോഷ്, എന്‍.എം.കുഞ്ഞബ്ദുള്ള, സി.കെ.പ്രഭാകരന്, സി.സുരേന്ദ്രന്, സത്യന് ദേവരാഗം, ഇ.പി.സജീവന് എന്നിവര്‍ സംസാരിച്ചു.
ഹെഡ്മാസ്റ്റര് കെ.അനൂപ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹസ്സന് നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് ടാലന്റ്സര്‍ച്ച് സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍, സ്കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയുമുണ്ടായി.