വടകര: ഒഞ്ചിയം പഞ്ചായത്ത് നാലാം വാര്‍ഡില്‍ പരിസരവാസികള്‍ ചൂണ്ടിക്കാട്ടിയ പോരായ്മകളും നിയമവശങ്ങളും
പരിശോധിക്കാതെ ശ്മശാനം നിര്‍മാണത്തിന് ഏകപക്ഷീയമായി നല്കിയ അനുമതി പിന്‍വലിക്കണമെന്ന് ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡന്റ് സി.ആര്.പ്രഫുല്‍ കൃഷ്ണന് ആവശ്യപെട്ടു.
ജനങ്ങളുടെ ഭാഗം കേള്‍ക്കാതെ പക്ഷപാതപരമായി റിപ്പോര്‍ട്ട് നല്കിയ എഡിഎമ്മിനെതിരെ നടപടി എടുക്കണം. അനധികൃതമായി നിര്‍മിക്കുന്ന ശ്മശാനത്തിനെതിരെ സമരസമിതി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പ്രക്ഷോഭത്തിനും
ബിജെപിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രഫുല്‍കൃഷ്ണന്‍ പ്രദേശ വാസികള്‍ക്ക് ഉറപ്പ് നല്കി.
ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് കെ.പി.അഭിജിത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി.അനില്‍കുമാര്‍, അതുല്‍ ആനന്ദ്, രവീന്ദ്രന് പൗര്‍ണമി, പ്രദേശവാസികളായ നാരായണന്, ചന്ദ്രമോഹന്, പ്രശാന്ത്, നിഖില്‍, വിനു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.