മൂന്ന് വരെ നടക്കും. മാർച്ച് ഒന്നിന് പുലർച്ചെ രണ്ട് മണിക്ക് നട തുറക്കും. തുടർന്ന് 4മണിക്ക് ആദ്യാരംഭ കലശം നടക്കും. 5ന് ഭണ്ഡാരം പെരുക്കൽ, 7.30ന് ഗണപതിഹോമം, വൈകുന്നേരം 3ന് കൊടിയേറ്റം, 5 മണിക്ക് വടക്കിനി ഭാഗം ഗുരുസി, 7.30ന് മഹാദേവന് അരി ചാർത്തൽ, 9.30ന് മഹാ ദേവന്റെ വെള്ളാട്ടം, 10.30ന് ഇളനീർ മുറിക്കാൻ പുറപ്പെടൽ, 11 മണിക്ക് വസൂരി മാല തമ്പുരാട്ടിക്കും കാരണവന്മാർക്കും അരി ചാർത്തൽ എന്നീ ചടങ്ങുകൾ നടക്കും.
രണ്ടാം ദിവസമായ മാർച്ച് 2ന് പുലർച്ചെ 5ന് പള്ളി ഉണർത്തൽ, 10ന് തിരുവുടയാട ചാർത്തൽ, 10.30 ന് മഹാദേവൻ, വസൂരിമാല തമ്പുരാട്ടി പീഠങ്ങളിൽ അരി ചൊരിയലും, ഇളനീർ വരവിന് പുറപ്പെടലും, 2.30ന് ഇളനീർ വരവ്, തുടർന്ന് 4.30ന് മഞ്ഞൾ പൊടി വരവ്, 6.30ന് പൂക്കുന്തം വരവ്, ഗുളികന്റെ വെള്ളാട്ടവും കൊടുങ്ങല്ലൂർ ഭഗവതിക്ക് ഗുരുസിയും 9.30ന് കാരണവന്മാരുടെ തിരിച്ചൽ വെള്ളാട്ടം, തണ്ടാൻ വരവ് എന്നിവയും 10.30ന് മേലേരി ഗുരുസിയും, 11.30 ന് മഹാദേവന്റെ വെള്ളാട്ടം, പൂക്കലശം വരവ്, കനലാട്ടം എന്നിവയും 12 മണിക്ക് പാലെഴുന്നള്ളത്തും നടക്കും.
മാർച്ച് 3ന് പുലർച്ചെ 1ന് വസൂരി മാല തമ്പുരാട്ടിയുടെ വെള്ളാട്ടം, 5ന് ഗുളികന്റെ തിറയാട്ടം, രാവിലെ 6ന് കൊടുങ്ങല്ലൂരമ്മയ്ക്ക് ഇളനീരാട്ടം, 8ന് മഹാദേവന്റെ തിറയാട്ടം, 9ന് കാരണവരുടെ തിറയാട്ടം, 12ന് അന്നദാനം, 2ന് താലപ്പൊലി, ദേവന്മാരെ അകം കൂട്ടൽ, തുടർന്ന് 3ന് നട അടക്കൽ എന്നീ ചടങ്ങുകളോടെ തിറ യുത്സവം സമാപിക്കും.