മുയിപ്പോത്ത് പടിഞ്ഞാറക്കരയിലെ കൂട്ട് അയല്പക്ക വേദിയുടെ പുതുവര്‍ഷ സമ്മാനമായി മുയിപ്പോത്ത് എല്‍പി സ്കൂളിന് ഓപ്പണ്‍ സ്റ്റേജ് നിര്‍മിച്ചു നല്കുന്നു. ഇതിന്റെ ഉദ്ഘാടനം ഇന്ന് (ചൊവ്വ) രാത്രി ഏഴിന് നടക്കും.
അഞ്ചു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന കൂട്ട് അയല്പക്കവേദി നാടിന്റെ സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
നിര്‍ധന വിദ്യാര്‍ഥികള്‍ക്കു ധനസഹായം, രോഗികള്‍ക്കു സഹായ നിധി, കാര്‍ഷിക കൂട്ടായ്മ തുടങ്ങിയ നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ മികവു പുലര്‍ത്തുന്ന ‘കൂട്ടി’ന്റെ പുതിയ ദൗത്യമാണ് ഓപ്പണ്‍ സ്റ്റേജ്.
മുയിപ്പോത്ത് എല്‍പി സ്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ‘ഷിജിത്തിന്റെ അധ്യക്ഷതയില്‍ പേരാമ്പ്ര എംഎല്‍എ ടി.പി.രാമകൃഷ്ണന് ഓപ്പണ്‍ സ്റ്റേജ് സ്കൂളിന് സമര്‍പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.