സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ ആറു ശതമാനം അധികം നെല്ലുല്പാദനം കൈവരിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് നിയമസഭയില്‍ അറിയിച്ചു. ആകെ 1299.408 ടണ്ണാണ് 2023-24 സാമ്പത്തിക വര്‍ഷത്തിലെ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായുള്ള നെല്ലുല്പാദനമെന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
നെല്‍കര്‍ഷകരുടെ ആത്മാര്‍ഥമായ പരിശ്രമവും കൃഷി-ജലസേചന വകുപ്പുകളുടെ നല്ല രീതിയിലുള്ള പ്രവര്‍ത്തനവുമാണ് ഉല്പാദന വര്‍ധനവിന് കാരണം. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി ജലവിതരണം ശരിയായ രീതിയില്‍ ക്രമീകരിക്കാന്‍ സാധിച്ചിരുന്നു. 2024-25 സാമ്പത്തിക വര്‍ഷം ഇതില്‍ കൂടുതല്‍ ഉല്പാദിപ്പിക്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.